< Back
Kerala

Kerala
ചേലക്കര ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
|23 Oct 2024 7:37 AM IST
പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
തൃശൂർ: ചേലക്കരയിലെ സ്ഥാനാർഥികൾ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. തലപ്പള്ളി താലൂക്ക് ഓഫീസിൽ രാവിലെ 10 മണിക്കാണ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് നാം നിർദേശ പത്രിക സമർപ്പിക്കുക. തുടർന്ന് പതിനൊന്നരയോടുകൂടി ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണനും, ഒന്നരയ്ക്ക് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസും നാമനിർദേശ പത്രിക സമർപ്പിക്കും.
മൂന്നു മുന്നണികളും പ്രകടനത്തോടുകൂടിയായിരിക്കും നാമനിർദേശ പത്രിക നൽകുക. ശേഷം പതിവ് സ്ഥാനാർഥി പര്യടനങ്ങളും ഉണ്ടാകും. അതേ സമയം പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. ഉച്ചയ്ക്ക്ശേഷമായിരിക്കും പത്രികാ സമർപ്പണം.