< Back
Kerala

Kerala
പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട; പ്രവർത്തകസമിതി വിവാദത്തിൽ പ്രതികരണം പിന്നീടെന്ന് ചെന്നിത്തല
|21 Aug 2023 4:10 PM IST
ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കുക എന്നതാണ് ഇപ്പോൾ തന്നെ ലക്ഷ്യം. മറ്റു കാര്യങ്ങൾ ആറാം തിയതിക്ക് ശേഷം പറയാമെന്നും ചെന്നിത്തല വ്യക്തമാക്കി.
കോട്ടയം: കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിക്കാതെ രമേശ് ചെന്നിത്തല. പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് തന്റെ മുന്നിലുള്ള മുഖ്യ അജണ്ടയെന്നും മറ്റു വിഷയങ്ങളിൽ പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കുക എന്നതാണ് ഇപ്പോൾ തന്നെ ലക്ഷ്യം. മറ്റു കാര്യങ്ങൾ ആറാം തിയതിക്ക് ശേഷം പറയാമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ തനിക്ക് പരാതിയില്ലെന്ന വി.ഡി സതീശന്റെ പരാമർശത്തോട് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല.
കഴിഞ്ഞ ദിവസമാണ് എ.ഐ.സി.സി പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. ഇതിൽ അദ്ദേഹത്തിന് കടുത്ത എതിർപ്പുണ്ട്.