< Back
Kerala
സ്വര്‍ണപ്പാളി മോഷ്ടിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ചെന്നിത്തല

Ramesh Chennithala | Photo | Special Arrangement

Kerala

സ്വര്‍ണപ്പാളി മോഷ്ടിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ചെന്നിത്തല

Web Desk
|
3 Oct 2025 1:45 PM IST

കപട ഭക്തന്മാർ നാട് ഭരിച്ചാൽ ഇങ്ങനെ ഇരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപാളി മോഷ്ടിച്ചതിൽ സർക്കാർ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അറ്റകുറ്റപ്പണികൾക്ക് കൊടുത്തുവിടാൻ പാടില്ലെന്ന് ദേവസ്വം മാനുവലിൽ ഉണ്ട്. ഹൈക്കോടതി ശബരിമല ബെഞ്ചിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ചെന്നത്തില പറഞ്ഞു. കപട ഭക്തന്മാർ നാട് ഭരിച്ചാൽ ഇങ്ങനെ ഇരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അയ്യപ്പഭക്തർ മുഴുവൻ ആശങ്കയിലാണ്. വിഷയത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് മന്ത്രിയും പ്രതികരിക്കുന്നില്ല. ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നാണ് പറയുന്നത്. കള്ളനെ അന്വേഷണം ഏൽപ്പിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും ചെന്നിത്തല ചോദിച്ചു.

ഇതിനുപിന്നിൽ കോടാനുകോടി രൂപയുടെ തട്ടിപ്പുണ്ടെന്നും വിഷയം ഭക്തജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലപിടിപ്പുള്ള വസ്തുക്കൾ എങ്ങനെ ചെന്നൈയിലെത്തി. 42 കിലോ സ്വർണം തിരിച്ചുകൊണ്ടുവരുമ്പോൾ 38 കിലോ ആയതെങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ​ഗൂഢസംഘം 2019 മുതൽ പ്രവർത്തിക്കുന്നുണ്ട്. 2019 മുതലുള്ള ദേവസ്വം ബോർഡ് പ്രസിഡന്റ്മാരും മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Similar Posts