< Back
Kerala
പ്രതിപക്ഷ നേതാവ് മാറേണ്ട: ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പിന്‍റെ രഹസ്യ പിന്തുണ
Kerala

പ്രതിപക്ഷ നേതാവ് മാറേണ്ട: ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പിന്‍റെ രഹസ്യ പിന്തുണ

Web Desk
|
18 May 2021 11:58 AM IST

വി ഡി സതീശൻ വന്നാൽ പിന്നീട് മറ്റൊരു നേതാവിനും സ്ഥാനം ഉണ്ടാകില്ല എന്നും അഭിപ്രായം

നേതൃത്വത്തിൽ മാറ്റം വേണ്ടെന്ന് എ ഗ്രൂപ്പിൽ രഹസ്യ ധാരണ.. ചെന്നിത്തലയ്ക്ക് രഹസ്യ പിന്തുണ നൽകാനാണ് എ ഗ്രൂപ്പ് തീരുമാനം. ഡിസിസി തലങ്ങളിൽ അഴിച്ചുപണി വേണമെന്നും എ ഗ്രൂപ്പിൽ ആവശ്യമുയർന്നിട്ടുണ്ട്. വി ഡി സതീശൻ വന്നാൽ പിന്നീട് മറ്റൊരു നേതാവിനും സ്ഥാനം ഉണ്ടാകില്ല എന്നാണ് എ ഗ്രൂപ്പ് മുതിർന്ന നേതാക്കളുടെ അഭിപ്രായം..

കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി പിന്മാറിയതോടെയാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാറി നില്‍ക്കാമെന്ന നിലപാടിലായിരുന്നു ആദ്യമെങ്കിലും പെട്ടെന്ന് ഒരു മാറ്റത്തിന്‍റെ ആവശ്യമില്ലെന്നാണ് ഇപ്പോള്‍ ചെന്നിത്തലയുടെ പക്ഷം.

എന്തായാലും 20 ന് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ സജീവമാണ്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ 21 എംഎല്‍എമാരോടും അഭിപ്രായം തേടും. എംപിമാരോടും ഇന്ദിരഭവനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts