< Back
Kerala

Kerala
യു.ഡി.എഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയും കെ. സുധാകരനും പങ്കെടുക്കില്ല
|30 Dec 2022 11:06 AM IST
കുറി ഇടുന്നവരും കാവി മുണ്ട് ധരിക്കുന്നവരുമെല്ലം ബി.ജെ.പികാരാവിലെല്ലെന്ന ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
എറണാകുളം: യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്. ജയരാജനെതിരെ അന്വേഷണം വേണം. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നത്. വിഷയം മറച്ചു വെയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ജനങ്ങളോട് മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കുറി ഇടുന്നവരും കാവി മുണ്ട് ധരിക്കുന്നവരുമെല്ല ബി.ജെ.പികാരാവിലെല്ലെന്ന ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ കെ. സുധാകരനും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.