< Back
Kerala
Ramesh Chennithala

രമേശ് ചെന്നിത്തല

Kerala

സിഎഎ നടപ്പിലാക്കുന്നതിനെതിരെ ചെന്നിത്തല സുപ്രിംകോടതിയിലേക്ക്

Web Desk
|
13 March 2024 10:26 AM IST

നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നൽകുന്നത്

ഡല്‍ഹി: സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയെ സമീപിക്കും. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നൽകുന്നത്.

അതേസമയം പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. അസമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. സംസ്ഥാനത്ത് സി.എ.എ വിഷയത്തിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണി വരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

Similar Posts