< Back
Kerala

Kerala
ശിവശങ്കറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല
|5 Feb 2022 12:15 PM IST
അനുവാദം വാങ്ങിയാണോ ശിവശങ്കർ പുസ്തകം എഴുതിയതെന്നും ചെന്നിത്തല ചോദിച്ചു
സ്വർണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ എല്ലാം ശരിയെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും ശിവശങ്കറെയും വെള്ള പൂശാൻ അന്ന് ശ്രമിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തൽ തങ്ങളുടെ ആരോപണങ്ങളെ ശരിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.
ബാഗേജ് വിട്ടു കിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. പുനരന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ശിവശങ്കറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം. അനുവാദം വാങ്ങിയാണോ ശിവശങ്കർ പുസ്തകം എഴുതിയതെന്നും ചെന്നിത്തല ചോദിച്ചു.