< Back
Kerala

Kerala
സപ്തതി കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല: ചെറിയാൻ ഫിലിപ്പ്
|7 Jan 2026 9:28 AM IST
ജയസാധ്യതയുള്ള സീറ്റ് നൽകിയാലും മത്സരത്തിനില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു
തിരുവന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് നൽകിയാലും മത്സരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
70 വയസ്സ് കഴിഞ്ഞതിനാൽ യുവജനങ്ങൾക്കായി മത്സരത്തിൽ നിന്നും മാറി നിൽക്കും. സജീവ കോൺഗ്രസ് പ്രവർത്തകനായി തുടരും.
ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.