< Back
Kerala
കേരളത്തിൽ സി.പി.ഐ-കോൺഗ്രസ് മുന്നണിയുണ്ടാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്
Kerala

കേരളത്തിൽ സി.പി.ഐ-കോൺഗ്രസ് മുന്നണിയുണ്ടാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

Web Desk
|
4 Jan 2022 11:14 AM IST

ദേശീയ തലത്തിൽ ബി ജെ പിയ്ക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം,

കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസും സിപിഐയും കേരളകോൺഗ്രസും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്.

അടിയന്തരാവസ്ഥക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 110 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണ മികവ് കൊണ്ടാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഫേസ്ബുക്ക്‌പോസ്റ്റിലൂടെയായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ദേശീയ തലത്തിൽ ബി ജെ പിയ്ക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം,

കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്ക്കരിക്കണം. കോൺഗ്രസും സി പി ഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 110 നിയമസഭാ സീറ്റും 20 ലോക്സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്.

എഴുപതുകളിൽ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സി പി ഐ എൺപതിൽ സി പി എം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണുണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സി പി എമ്മിനേക്കാൾ സംഘടനാ ശക്തിയും ബഹുജ പിന്തുണയും സി പി ഐ ക്കാണ്'


ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണെന്ന സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും വ്യത്യസ്തമായ നിലപാടാണുള്ളതെന്നും കാനം വ്യക്തമാക്കി. കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്നായിരുന്നു പി.ടി തോമസ് അനുസ്മരണ പരിപാടിയിൽ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.

Related Tags :
Similar Posts