< Back
Kerala
കോൺഗ്രസ് പ്രവേശന സൂചനയുമായി ചെറിയാൻ ഫിലിപ്പ്
Kerala

കോൺഗ്രസ് പ്രവേശന സൂചനയുമായി ചെറിയാൻ ഫിലിപ്പ്

Web Desk
|
25 Oct 2021 8:47 PM IST

കോൺഗ്രസ് വിട്ടതിന് ശേഷം ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയിലാണ് ഉമ്മൻ ചാണ്ടിയും ചെറിയാൻ ഫിലിപ്പും മനസ് തുറന്നത്.

സിപിഎമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോൺഗ്രസിലേക്ക് പ്രവേശിക്കുമെന്ന സൂചന നൽകി ചെറിയാന്‍ ഫിലിപ്പ്. കോൺഗ്രസ് വിട്ടതിന് ശേഷം ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയിലാണ് ഉമ്മൻ ചാണ്ടിയും ചെറിയാൻ ഫിലിപ്പും മനസ് തുറന്നത്. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ രക്ഷാകർതൃത്വം ആഗ്രഹിക്കുന്നുവെന്നായിരുന്നു ചെറിയാൻ്റെ പ്രതികരണം.

മുൻ ഉപമുഖ്യമന്ത്രിയും മുസ്‌ലിംലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്കാരം ചെറിയാന്‍ ഫിലിപ്പിന് സമ്മാനിച്ച ചടങ്ങിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ കുറ്റ സമ്മതം. ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രസംഗം തുടങ്ങി.

സമീപകാല രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ചു കൂടി എടുത്തു പറഞ്ഞ ഉമ്മൻ ചാണ്ടി ചെറിയാൻ ഫിലിപ്പിന് പരോക്ഷമായി സ്വാഗതം ചെയ്തു. ഇനി കോൺഗ്രസിലേക്ക് എന്ന സൂചന നൽകിയാണ് ചെറിയാൻ ഫിലിപിൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.

Similar Posts