< Back
Kerala

Kerala
ചെർപ്പുളശ്ശേരിയിൽ 10 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 46 വർഷം കഠിന തടവ്
|30 Nov 2021 3:25 PM IST
ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനാണ് കോടതി ഉത്തരവ്.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി്ക്ക് 46 വർഷം കഠിന തടവ്. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനാണ് കോടതി ഉത്തരവ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.