< Back
Kerala

Kerala
ചേർത്തലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്കുനേരെ പെട്രോളൊഴിച്ചു തീകൊളുത്തി ഭര്‍ത്താവ്
|19 Feb 2024 11:47 AM IST
സംഭവത്തില്‍ ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റു
ആലപ്പുഴ: ചേർത്തലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാന്‍ ഭർത്താവിന്‍റെ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്താണു സംഭവം. കടക്കരപ്പിള്ളി സ്വദേശി ആരതിക്കു ഗുരുതരമായി പൊള്ളലേറ്റു.
ഭർത്താവ് ശ്യാംജിത്ത് ആണ് സ്കൂട്ടർ തടഞ്ഞ് യുവതിക്കുനേരെ പെട്രോളൊഴിച്ചു കത്തിച്ചത്. സംഭവത്തില്‍ ശ്യാംജിത്തിനും പൊള്ളലേറ്റു. ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി.
Summary: Husband attempts to kill young women setting fire with petrol on scooter in Cherthala