< Back
Kerala
cheruthoni dam

ചെറുതോണി 

Kerala

ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച; ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി പരിശോധന തുടങ്ങി

Web Desk
|
12 Sept 2023 1:34 PM IST

വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഇടുക്കി: ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ച്ചയിൽ ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന. ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയാണ് പരിശോധന നടത്തുന്ന‌ത്. ഡാമിൽ യുവാവ് അതിക്രമിച്ച് കയറിയതിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധന. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിൽ കയറിയത്. ഇയാൾ ഡാമിനോടനുബന്ധിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകളിൽ താഴിട്ടുപൂട്ടുകയും ചെയ്തിരുന്നു. കൂടാതെ, ഷട്ടർ ഉയർത്തുന്ന ഭാഗങ്ങളിലും യുവാവ് പോയിരുന്നു. വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Similar Posts