< Back
Kerala

Kerala
സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
|10 Jun 2024 9:28 PM IST
എടക്കര സ്വദേശി പി സൽമാന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്
കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥിയെ ബസിടിച്ചതിൽ നടപടി. ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. എടക്കര സ്വദേശി പി സൽമാന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
