< Back
Kerala

Kerala
ചെറുവണ്ണൂരിൽ വൻ തീപിടിത്തം; തീ പടർന്നത് പെയിന്റ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഇറക്കുന്നതിനിടെ
|23 Aug 2022 7:01 PM IST
വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം ഇതുവരെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. നാല് യൂണിറ്റ് ഫയർഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
കോഴിക്കോട്: ചെറുവണ്ണൂരിൽ തീപിടിത്തമുണ്ടായത് പെയിന്റ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഇറക്കുന്നതനിടെയെന്ന് നാട്ടുകാർ. പെയിന്റ് നിർമാണത്തിനുള്ള വസ്തുക്കളുമായെത്തിയ ടാങ്കർ ലോറിക്ക് ചോർച്ചയുണ്ടായതാണ് തീപിടിത്തത്തിന് കാരണം.
വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം ഇതുവരെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. നാല് യൂണിറ്റ് ഫയർഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.