< Back
Kerala

Kerala
മലപ്പുറം ആതവനാട് ഗവ. ഹൈസ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം; 57 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
|9 Aug 2025 7:40 AM IST
എൽപി, യുപി വിഭാഗങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചു
മലപ്പുറം: മലപ്പുറം ആതവനാട് ഗവൺമെന്റ് ഹൈ സ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എൽപി, യുപി വിഭാഗങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചു.
ഹൈസ്കൂൾ ക്ലാസുകൾ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിച്ചു പ്രവർത്തിക്കും. പനിയോ രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികൾ വീട്ടിൽ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.