< Back
Kerala
സർക്കാർ-ഗവർണർ പോരിനിടെ  രാജ്ഭവൻ ഒരുക്കിയ അറ്റ് ഹോം പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala

സർക്കാർ-ഗവർണർ പോരിനിടെ രാജ്ഭവൻ ഒരുക്കിയ അറ്റ് ഹോം പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

Web Desk
|
15 Aug 2025 7:53 PM IST

സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ ഇടപെടലുകളിലെ അതൃപ്തിയെ തുടർന്നാണ് വിട്ട് നിന്നത്.

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഗവർണർ ഒരുക്കിയ 'അറ്റ് ഹോം' പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും.

സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ ഇടപെടലുകളിലെ അതൃപ്തിയെ തുടർന്നാണ് വിട്ട് നിന്നത്. അതേസമയം സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി അറ്റ് ഹോം പരിപാടിയിൽ പങ്കെടുത്തു.

പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ അറ്റ് ഹോം പരിപാടി നടത്തുന്നത്.

Watch Video Report


Similar Posts