< Back
Kerala
Qatar KMCC Nadapuram constituency submits a memorandum to the Chief Minister regarding drugs
Kerala

ലഹരി വ്യാപനം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

Web Desk
|
16 March 2025 1:42 PM IST

ലഹരി വിരുദ്ധ കാമ്പയിനും തുടർ നടപടികളും ചർച്ചയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 24നാണ് യോഗം. ലഹരി വിരുദ്ധ കാമ്പയിനും തുടർ നടപടികളും ചർച്ചയാകും.

ലഹരിക്കെതിരെ സംയുക്ത ഓപ്പറേഷൻ നടത്താൻ പൊലീസും എക്സൈസും തീരുമാനിച്ചിട്ടുണ്ട്. കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ, ലേബർ ക്യാമ്പുകൾ, പാർസൽ സർവ്വീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. അതിർത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധനയുണ്ടാകും.

എഡിജിപി മനോജ് എബ്രഹാം, എക്സൈസ് കമ്മീഷണർ മഹിപാൽ യാധവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഐജിമാർ, ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ, എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

എല്ലാ ജില്ലകളിലും ജില്ലാ പൊലീസ് മേധാവികളും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരും സംയുക്ത യോഗങ്ങൾ വിളിച്ച് ചേർക്കണം. ലഹരികടത്തിയതിൻ്റെ പേരിൽ ജയിലിൽ നിന്നും പുറത്തിറങ്ങുന്നവരെ രണ്ട് വകുപ്പുകളും നിരീക്ഷിക്കും. ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകൾ അമിതമായി വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കും.

Similar Posts