< Back
Kerala
മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായി
Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായി

Web Desk
|
14 April 2021 12:26 PM IST

ഇന്നു തന്നെ ആശുപത്രിവിടും.

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രി കോവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞത്. വൈകീട്ട് മൂന്നുമണിയോടുകൂടി ആശുപത്രി വിടുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിയും കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം അദ്ദേഹം വാക്‌സിന്‍റെ ആദ്യ ഡോസ് എടുത്തിരുന്നു.

Similar Posts