< Back
Kerala
മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ; വിമർശനങ്ങൾക്ക് മറുപടിയുണ്ടായേക്കും
Kerala

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ; വിമർശനങ്ങൾക്ക് മറുപടിയുണ്ടായേക്കും

Web Desk
|
13 Jun 2025 9:49 AM IST

വൈകിട്ട് നാലുമണിക്ക് ചുങ്കത്തറയിലും, അഞ്ചു മണിക്ക് മൂത്തേടം പഞ്ചായത്തിലും മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കും

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പ്രചാരണ നേതൃത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും. വൈകിട്ട് നാലുമണിക്ക് ചുങ്കത്തറയിലും, അഞ്ചു മണിക്ക് മൂത്തേടം പഞ്ചായത്തിലും മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പ്രതിപക്ഷമുയർത്തിയ എല്ലാ വിമർശനങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാകാനാണ് സാധ്യത. നാളെയും മറ്റന്നാളുമായി നിലമ്പൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നുണ്ട്. അമരമ്പലം, കരുളായി പഞ്ചായത്തുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന്റെ സ്ഥാനാർത്ഥിപര്യടനം ഇന്ന് നടക്കുന്നത്.

Similar Posts