< Back
Kerala

Kerala
തെരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് തൃശൂരില്‍
|15 April 2024 7:52 AM IST
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കണ്ണൂരിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃശൂരില്‍ നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയിലാണ് ആദ്യ പരിപാടി, പിന്നാലെ തൃശൂരിലും ചാവക്കാടും നടക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും ഇടത് മുന്നണിയുടെ പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തും. വൈകീട്ട് അഞ്ച് മണിക്ക് പന്ന്യന്‍ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കണ്ണൂരിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.