< Back
Kerala
അറിവും അത് പ്രയോഗിക്കാൻ സാമർഥ്യവും വേണം; സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
Kerala

'അറിവും അത് പ്രയോഗിക്കാൻ സാമർഥ്യവും വേണം'; സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Web Desk
|
2 Jun 2025 10:38 AM IST

കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കിയെടുക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്നും മുഖ്യമന്ത്രി

ആലപ്പുഴ: അറിവും അത് പ്രയോഗിക്കാൻ സാമർഥ്യവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ സംസ്ഥാ സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരിച്ചറിവുണ്ടാകുകയാണ് പ്രധാനമെന്നും കുട്ടികളില്‍ മാനവികതയുടെ പ്രകാശം ലഭിക്കണമെന്നും സഹജീവി സ്നേഹം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞുങ്ങളില്‍ മതനിരപേക്ഷ ചിന്തയും ജനാധിപത്യ ബോധവും വളർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം നടന്നത്. 2016 ൽ അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞു പോയിആദായമില്ലാത്തതിന്റെ പേരിൽ വിദ്യാലയങ്ങൾ അടച്ചു പൂട്ടി. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഇതിന് മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.


Similar Posts