< Back
Kerala
കേരളത്തെ മോശമായി ചിത്രീകരിക്കാൻ ഒരു ബഹുമാന്യൻ ശ്രമിക്കുന്നു; ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി
Kerala

'കേരളത്തെ മോശമായി ചിത്രീകരിക്കാൻ ഒരു ബഹുമാന്യൻ ശ്രമിക്കുന്നു'; ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Web Desk
|
23 Sept 2022 1:34 PM IST

മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞതിനോട് പ്രതികരിക്കാൻ ഇല്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോശമായി ചിത്രീകരിക്കാൻ ഒരു ബഹുമാന്യൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള എം.എസ്.എം.ഇ സമ്മിറ്റിന്റെ ഭാഗമായുള്ള വ്യവസായി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ആത്മാർത്ഥ ഇല്ലാത്തവരോട് പ്രതികരിക്കാൻ ഇല്ലെന്ന് ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മാധ്യമങ്ങൾക്ക് മൗനം പാലിച്ചു. മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞതിനോട് പ്രതികരിക്കാൻ ഇല്ലെന്നും ഗവർണർ പറഞ്ഞു.

Similar Posts