< Back
Kerala
Ganesh Kumar, Pinarayi Vijayanഗണേഷ് കുമാര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ 
Kerala

'പത്തനാപുരത്ത് വികസനം നടക്കുന്നത് സർക്കാർ ഫണ്ട് കൊണ്ടല്ലെ?' ഗണേഷ്‌കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി

Web Desk
|
6 Feb 2023 7:47 PM IST

പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും മുഖ്യമന്ത്രി വായിച്ചു

തിരുവനന്തപുരം: എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്ത വരും വിധത്തിൽ ആകരുത് വിമർശനങ്ങൾ, പത്തനാപുരത്ത് വികസനം നടക്കുന്നത് സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും മുഖ്യമന്ത്രി വായിച്ചു.

കഴിഞ്ഞ യോഗത്തിൽ മന്ത്രിമാർക്കെതിരെ ഗണേഷ്കുമാർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി വരുന്നത്. അതേസമയം യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഗണേഷ് കുമാറിന്റെ പരസ്യപ്രതികരണത്തിൽ അസംതൃപ്തനാണെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞയാഴ്ച ചേർന്ന പാർലമെന്റ് പാർട്ടിയോഗത്തിലായിരുന്നു ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ തിരിഞ്ഞത്.

മന്ത്രിമാരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. പിന്നീട് വാർത്താസമ്മേളനം നടത്തി അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ഈ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ബജറ്റ് സമ്മേളനത്തിൽ സംസാരിക്കവെ ഇന്ധനസെസ് കുറക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം വരുന്നത് എന്നതും ശ്രദ്ധേയം.

Watch Video Report

Similar Posts