< Back
Kerala
ആദ്യം ലഡ്ഡു, പിന്നെ പത്രസമ്മേളനം; മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി പിണറായി
Kerala

ആദ്യം ലഡ്ഡു, പിന്നെ പത്രസമ്മേളനം; മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി പിണറായി

Web Desk
|
2 May 2021 5:50 PM IST

ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പത്രസമ്മേളനത്തില്‍ മധുരം വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പത്രസമ്മേളനത്തില്‍ മധുരം വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കണക്കുകള്‍ വിശദീകരിക്കാന്‍ വിളിക്കുന്ന പത്രസമ്മേളനത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്നും പത്രസമ്മേളനം നടന്നത്. എന്നാല്‍ ഇത്തവണ സമാനതകളില്ലാത്ത ചരിത്ര വിജയത്തിന്‍റെ ഇരട്ടിമധുരം കൂടിയുള്ളതുകൊണ്ട് പത്രസമ്മേളനത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്തതിന് ശേഷമാണ് പിണറായി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

ചുവന്ന ലഡ്ഡു നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി സന്തോഷം അറിയിച്ചത്. എന്നാല്‍ പതിവില്‍ കൂടുതലുള്ള ആഹ്ലാദ പ്രകടനങ്ങളോ മറ്റോ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ എല്ലാ ക്രെ‍ഡിറ്റും ജനങ്ങള്‍ക്കാണ് എന്ന് പറഞ്ഞ് സൌമ്യനായാണ് മുഖ്യമന്ത്രി സമ്മേളനം ആരംഭിച്ചത്. ശേഷം കോവിഡ് കണക്കുകള്‍ പറയുകയായിരുന്നു.

Similar Posts