< Back
Kerala

Kerala
ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ
|15 Aug 2022 4:44 PM IST
പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നതായും അതേസമയം വർഗീയതയും വിദ്വേഷവും പരത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ അറിയാതെ കേന്ദ്രം തീരുമാനമെടുക്കുന്നുതായി അദ്ദേഹം ആരോപിച്ചു.
നവോത്ഥാന സംരക്ഷണ സമിതിയുടെ ഭരണഘടന സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി മൂലം സംസ്ഥാനങ്ങൾ ദുരിതം അനുഭവിക്കുന്നതായി പറഞ്ഞ അദ്ദേഹം ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്ന് എടുക്കുന്നുതായും കൂട്ടിച്ചേർത്തു.
പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നതായും അതേസമയം വർഗീയതയും വിദ്വേഷവും പരത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.