< Back
Kerala
കോട്ടയം മെഡിക്കല്‍ കോളജ് അപകടം:  ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും, അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി
Kerala

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ' ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും, അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ശക്തിപ്പെടുത്തും ': മുഖ്യമന്ത്രി

Web Desk
|
4 July 2025 5:16 PM IST

ആരോഗ്യമന്ത്രി നാളെ ബിന്ദുവിന്റെ വീട്ടില്‍ എത്തും

തിരുവനന്തപുരം: മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. കോട്ടയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായത് ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുണ്ടാകുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.

അതേസമയം, ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വീണ ജോര്‍ജ് നാളെ ബിന്ദുവിന്റെ വീട്ടിലെത്തും. ആരോഗ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം . വി ഗോവിന്ദന്‍ പറഞ്ഞു.

ആരും രാജിവെയ്ക്കാന്‍ പോകുന്നില്ലെന്നും ക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചിട്ടില്ല. ക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടായി എന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കം തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

Similar Posts