< Back
Kerala

Kerala
ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് ആരംഭിക്കും
|6 March 2024 6:48 AM IST
നവകേരള സദസ്സിന്റെ തുടർച്ചയായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം: നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം ഇന്ന് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികൾ, മുതവല്ലിമാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മദ്രസാ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി. ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻസാഫ് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും.