< Back
Kerala
മുഖ്യമന്ത്രിയുടേത് സംഘ്പരിവാർ നരേറ്റീവ്, നാണമില്ലാത്ത തരത്തിൽ വർഗീയത പറഞ്ഞു;വി.ഡി സതീശന്‍
Kerala

'മുഖ്യമന്ത്രിയുടേത് സംഘ്പരിവാർ നരേറ്റീവ്, നാണമില്ലാത്ത തരത്തിൽ വർഗീയത പറഞ്ഞു';വി.ഡി സതീശന്‍

Web Desk
|
16 Jun 2025 12:13 PM IST

നിലമ്പൂരില്‍ ഗാന്ധിയെ കൊന്നവരുമായാണ് സിപിഎം ചങ്ങാത്തമെന്നും സതീശന്‍ മീഡിയവണിനോട്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാണമില്ലാത്ത തരത്തിൽ വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സംഘ്പരിവാർ നരേറ്റീവാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി വിജയൻ ജനങ്ങളെ വിഡ്ഢിയാക്കുന്നുവെന്നും സതീശന്‍ മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

മഅ്ദനി തീവ്രവാദിയെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. എല്‍ഡിഎഫ് ഗാന്ധിയെ കൊന്നവരുടെ പിന്തുണ വാങ്ങിച്ചെന്നും സതീശൻ ആരോപിച്ചു.മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്‍ലാമി എൽഡിഎഫിനെ പിന്തുണച്ചിട്ടുണ്ടെന്നും യുഡിഎഫിനെ പിന്തുണച്ചാൽ വര്‍ഗീയവാദിയാക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

'തിരുവനന്തപുരത്തെയും കൊച്ചിയിലെയും മംഗലാപുരത്തെയും എയർപോർട്ടിൽ നിന്ന് സ്വർണം പിടിക്കുന്നുണ്ട്. പക്ഷേ മലപ്പുറത്തെ എയർപോർട്ടിൽ നിന്ന് സ്വർണം പിടിക്കുന്നത് മാത്രമാണ് വാർത്ത. കോഴിക്കോട് എയർപോർട്ടെന്ന് മാത്രമാണ് പേര്. സംഘ്പരിവാർ കാലങ്ങളായി നടത്തുന്ന നരേറ്റീവ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് പറയുകയാണ്. പൊതുയോഗത്തിൽ വന്ന് മതനിരപേക്ഷത പറയുന്നു'.-സതീശന്‍ പറഞ്ഞു.

കേരളത്തിൽ സിപിഎം ബിജെപി ബാന്ധവുമുണ്ട്. ബിജെപിയെ സിപിഎമ്മിന് പേടിയാണ്. കപ്പൽ മറിഞ്ഞ സംഭവത്തില്‍ കേസ് കൊടുക്കാന്‍ പോലും പിണറായിക്ക് പേടിയാണ്. ബിജെപി ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ട എന്ന് തീരുമാനിച്ചത് ധാരണയുടെ പുറത്താണ്.വിവാദം വന്നപ്പോഴാണ് സ്ഥാനാർഥിയെ നിർത്തിയത്.പരമാവധി സിപിഎമ്മിനെ സഹായിക്കാനാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.അടുത്ത തെരഞ്ഞെുപ്പിന് മുമ്പ് യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ വിസ്മയകരമായ രീതിയിൽ വിപുലീകരിക്കും'. സതീശന്‍ പറഞ്ഞു.


Similar Posts