< Back
Kerala

Kerala
മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി
|19 Oct 2024 12:46 PM IST
എറണാകുളം ഡിസിസി ഓഫീസ് സെക്രട്ടറിമാരായ പ്രിൻസ്, ആന്റണി എന്നിവരുടെ മൊഴിയാണ് എടുത്തത്
കൊച്ചി: രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. എറണാകുളം ഡിസിസി ഓഫീസ് സെക്രട്ടറിമാരായ പ്രിൻസ്, ആന്റണി എന്നിവരുടെ മൊഴിയാണ് എടുത്തത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലാണ് അന്വേഷണം
നവ കേരളസദസ്സിലെ യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇതിനെ രക്ഷാ പ്രവർത്തനമാണെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പ്രതിഷേധക്കാർ വാഹനത്തിനിടയിൽ വീഴാതിരിക്കാൻ അത്തരം പ്രവർത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്.