< Back
Kerala
മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം മാറ്റി; കേന്ദ്രാനുമതി ലഭിച്ചില്ലെന്ന് സൂചന
Kerala

മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം മാറ്റി; കേന്ദ്രാനുമതി ലഭിച്ചില്ലെന്ന് സൂചന

Web Desk
|
12 Oct 2025 6:40 AM IST

സൗദിക്ക് പകരം മുഖ്യമന്ത്രി 17ന് ബഹ്റൈനിൽ എത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദർശനം മാറ്റിയതായി സൗദിയിലെ സംഘാടക സമിതികൾ അറിയിച്ചു. കേന്ദ്രത്തിൽ നിന്നും ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് വിവരം. സാങ്കേതിക കാരണങ്ങളാൽ മാറ്റിയെന്നാണ് സംഘാടക സമിതി അറിയിച്ചത്. സൗദിയിൽ സന്ദർശിക്കേണ്ടിയിരുന്ന നവംബര്‍ 17ന് ബഹ്റൈനിലേക്കാണ് മുഖ്യമന്ത്രി എത്തുകയെന്നും സംഘാടക സമിതി പറഞ്ഞു. സൗദിയിലേക്കുള്ള ശ്രമം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.

അതേസമയം,കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ ഇടത് തീവ്രവാദത്തെ നേരിടാൻ ക്രേന്ദ്ര ഫണ്ട് തുടർന്നും നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി ​മുഖ്യമന്ത്രി പറഞ്ഞിരുന്നു. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ വാർത്താസ​മ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് എയിംസ് വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എയിംസിനായി നാല് സ്ഥലങ്ങൾ നേരത്തെ നിർദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂടിക്കാഴ്ചശേഷം പറഞ്ഞിരുന്നു.


Similar Posts