< Back
Kerala
Chief Secretary
Kerala

സർക്കാർ നിത്യചെലവുകൾക്ക് കഷ്ടപ്പെടുകയാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ

Web Desk
|
8 Nov 2023 3:36 PM IST

ആഘോഷങ്ങള്‍ക്കല്ല മനുഷ്യന്‍റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് സർക്കാരിന്‍റെ മറ്റുപ്രവർത്തനങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു

കൊച്ചി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.


ഒക്ടോബറിലെ പെൻഷൻ ഈ മാസം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ട്രാൻസ്പോർട്ട് കമ്മീഷണറും കോടതിയിൽ ഹാജരാകണമെന്നും നിർദേശം. ആഘോഷങ്ങള്‍ക്കല്ല മനുഷ്യന്‍റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് സർക്കാരിന്‍റെ മറ്റുപ്രവർത്തനങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു.


സർക്കാർ നിത്യേനെയുള്ള ചെലവുകൾക്ക് കഷ്ടപ്പെടുകയാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് സെക്രട്ടറി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഒക്ടോബർ മാസത്തെ പെൻഷൻ ഈ മാസം അവസാനത്തോടെ നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തിങ്കളാഴ്ച്ച ഹാജരാകാതിരുന്നതിന് ചീഫ് സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു.


Similar Posts