< Back
Kerala
Chief Secretary V Venu praises CM Pinarayi
Kerala

'ഏത് ഉദ്യോഗസ്ഥനും അഭിപ്രായ സ്വാതന്ത്ര്യം തരുന്നയാളാണ് മുഖ്യമന്ത്രി': പ്രശംസിച്ച് വി.വേണു

Web Desk
|
1 July 2023 12:58 PM IST

തന്റെ 33 വർഷത്തെ സർവീസിൽ പിണറായി വിജയന്റെ ശൈലിയിൽ പ്രവർത്തിക്കുന്ന മന്ത്രിയെ കണ്ടിട്ടില്ലെന്നും വേണു

ഏത് ഉദ്യോഗസ്ഥനും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം തരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചീഫ് സെക്രട്ടറി വി.വേണു. തന്റെ 33 വർഷത്തെ സർവീസിൽ പിണറായി വിജയന്റെ ശൈലിയിൽ പ്രവർത്തിക്കുന്ന മന്ത്രിയെ കണ്ടിട്ടില്ലെന്നും പറയുന്ന അഭിപ്രായങ്ങൾ കുറിച്ചെടുക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും വേണു പറഞ്ഞു. മീഡിയവണിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വേട്ടയാടി പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"33 വർഷത്തെ സർവീസിനിടയിൽ അഞ്ച് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാൽ പിണറായി വിജയന്റെ ശൈലിയിൽ പ്രവർത്തിക്കുന്ന ഒരു മന്ത്രിയെയും കണ്ടിട്ടില്ല. ഉദ്യോഗസ്ഥർ പറയുന്ന അഭിപ്രായങ്ങൾ കുറിച്ചെടുക്കുന്നയാളാണ് മുഖ്യമന്ത്രി. ഏത് ഉദ്യോഗസ്ഥനും അഭിപ്രായം പറയാൻ അദ്ദേഹം സ്വാതന്ത്ര്യം തരും. ചടുലമാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങളൊക്കെയും".

"അഴിമതിയെ കുറിച്ച് പറഞ്ഞാൽ താഴെക്കിടയിലെ ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോഴും ചെറിയ തോതിൽ അഴിമതിയുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് കേരളത്തെ കുറിച്ചുള്ള നല്ല അഭിപ്രായം കളയുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി സർവീസിൽ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല എന്ന് പറയാനാവില്ല. രണ്ട് മൂന്ന് വർഷം കൂടി പ്രതിസന്ധി ഉണ്ടാകും". വേണു പറഞ്ഞു.

Similar Posts