< Back
Kerala

Kerala
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയിൽ നിന്ന് മൊഴിയെടുക്കും
|26 Oct 2021 4:03 PM IST
വനിതാ കമ്മീഷന് അനുപമ നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ നവംബർ അഞ്ചിന് നടക്കുന്ന സിറ്റിങിൽ ഹാജാരാകാനും നിർദേശമുണ്ട്.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയിൽ നിന്നും അജിത്തിൽ നിന്നും ശിശുവികസന ഡയറക്ടർ മൊഴിയെടുക്കും . രേഖകളുമായി നാളെ നാല് മണിക്ക് ഹാജരാകാനാണ് നിർദേശം.
സംഭവം വിവാദമായ പശ്ചാത്തലത്തിൽ വകുപ്പ് തല അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് അജിത്തിന്റെയും അനുപമയുടെയും മൊഴിയെടുക്കുന്നത്. വനിതാ-ശിശു വികസന വകുപ്പ് ടി.വി. അനുപമ ഐഎഎസാണ് നിർദേശം നൽകിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകളാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ശിശുക്ഷേമ സമിതി ഡയറക്ടറും ഡിവൈഎഫ്‌ഐ നേതാവുമായ ഷിജു ഖാനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കൂടാതെ വനിതാ കമ്മീഷന് അനുപമ നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ നവംബർ അഞ്ചിന് നടക്കുന്ന സിറ്റിങിൽ ഹാജാരാകാനും നിർദേശമുണ്ട്.