< Back
Kerala
കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്നു; അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
Kerala

കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്നു; അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

Web Desk
|
9 March 2022 4:51 PM IST

പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയാണ് അറസ്റ്റിലായത്.

കൊച്ചിയിൽ ഒന്നര വയസുകാരിയെ മുക്കിക്കൊലപ്പെടുത്തി. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്‍റേയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയാണ് അറസ്റ്റിലായത്.

ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍മുറിയില്‍ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്‍റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്.

കുഞ്ഞിന്‍റെ മാതാവും പിതാവും വിദേശത്താണ്. 5 വയസ്സ് പ്രായമായ ഒരു മകനും ഇവർക്ക് ഉണ്ട്. അമ്മയുടെ അമ്മ സിപ്സിയുടെ (55) സംരക്ഷണയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്.

Related Tags :
Similar Posts