< Back
Kerala

Kerala
മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബം
|17 July 2021 3:45 PM IST
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ മകള്‍ നിവേദിത മരിച്ചത്.
മിക്‌സചര്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് കുടുംബം. ശാന്തിവിള ആശുപത്രിയില്‍ നിന്ന് കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കിയില്ല. എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം പ്രഥമശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ മകള്‍ നിവേദിത മരിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു നിവേദിത.