< Back
Kerala

Kerala
ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി
|21 Dec 2021 5:30 PM IST
കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ
ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ,ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ.കുഞ്ഞിന് അനക്കം കാണാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്