< Back
Kerala

Kerala
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അമ്മ ഓടിച്ച കാർ ഇടിച്ചു; മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
|14 Oct 2022 7:22 PM IST
ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്‌ന ഫെബിനിന്റെയും മകൾ മറിയം ആണ് മരിച്ചത്
കോഴിക്കോട്: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. കൊടുവള്ളി നെല്ലാംകണ്ടിയിലാണ് സംഭവം. ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്‌ന ഫെബിനിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്.
ഇന്നു രാവിലെയാണ് സംഭവം. വീട്ടിന്റെ മുറ്റത്തുണ്ടായിരുന്ന കാർ ലുബ്‌ന മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ തൊട്ടുമുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്കു മുകളിലൂടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ലുബ്‌നയുടെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്.
Summary: Child dies after being hit by a car driven by her mother in Koduvally, Kozhikode