< Back
Kerala
കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Kerala

കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവം; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Web Desk
|
7 Nov 2022 6:30 PM IST

തലശേരി സിജെഎം കോടതി ആണ് ജാമ്യപേക്ഷ തള്ളിയത്

കണ്ണൂർ: തലശേരിയിൽ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി സിജെഎം കോടതി ആണ് ജാമ്യപേക്ഷ തള്ളിയത്. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജസ്ഥാനി കുടുംബത്തിലെ ആറു വയസുകാരനെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിച്ചത്. ഇതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നിരുന്നു.

ബന്ധുക്കളായ കുട്ടികൾ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ശിഹ്ഷാദ് പറഞ്ഞത്. ഈ സമയത്ത് പൊലീസ് അവിടെയെത്തുകയും ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ല. പകരം അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്താനാണ് പൊലീസ് ആവശ്യപ്പെട്ടത്. നാട്ടുകാരാണ് ഗണേഷിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി കണ്ണൂരിൽ താമസിക്കുന്ന രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേഷ്. ബലൂൺ വിറ്റ് ഉപജീവനം കഴിക്കുന്നവരാണ് ഗണേഷിന്റെ കുടുംബം. ബാലാവകാശ കമ്മീഷനടക്കം സംഭവത്തിൽ ഇടപെട്ടിരുന്നു.

Related Tags :
Similar Posts