< Back
Kerala

Kerala
ഇടുക്കിയിൽ ശൈശവ വിവാഹം; 16 കാരിയെ വിവാഹം ചെയ്തത് 47കാരൻ
|30 Jan 2023 2:40 PM IST
ഒരാഴ്ച മുമ്പായിരുന്നു സംഭവം
ഇടമലക്കുഴി: ഇടുക്കി ഇടമലക്കുഴിയിൽ ശൈശവ വിവാഹം. ഒരാഴ്ച മുമ്പായിരുന്നു സംഭവം. 16 കാരിയെ വിവാഹം ചെയ്തത് 47കാരനാണ്.
ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു കുട്ടി.വിഷയം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ സമീപിച്ചു. ശൈശവ വിവാഹത്തിന് കേസെടുക്കെടാൻ സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകി.
ഗോത്രവർഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുൻപും ഇടമലക്കുടിയിൽ ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.