< Back
Kerala
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനും ബന്ധുക്കൾക്കുമെതിരെ കേസ്
Kerala

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനും ബന്ധുക്കൾക്കുമെതിരെ കേസ്

Web Desk
|
8 Oct 2021 7:23 AM IST

ബാലവിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

മലപ്പുറം മഞ്ചേരിയിൽ നടന്ന ശൈശവ വിവാഹത്തില്‍ കേസെടുത്തു. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ ആണ് പൊലീസ് കേസെടുത്തത്.വിവാഹം നടത്താൻ മുഖ്യപങ്കു വഹിച്ച ബന്ധുക്കൾക്കെതിരെയും കാർമികത്വം നൽകിയവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ജൂലൈ 30നായിരുന്നു വിവാഹം. കേസെടുത്തതിനു പിന്നാലെ പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോർട്ട് സ്‌റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Similar Posts