< Back
Kerala
കലോത്സവത്തിൽ പെൺകുട്ടിയോട് അരുൺ കുമാർ ദ്വയാർത്ഥ പ്രയോഗം നടത്തി; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Kerala

'കലോത്സവത്തിൽ പെൺകുട്ടിയോട് അരുൺ കുമാർ ദ്വയാർത്ഥ പ്രയോഗം നടത്തി'; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Web Desk
|
10 Jan 2025 3:33 PM IST

വിഷയത്തിൽ ചാനലിനോട് വിശദീകരണം തേടി

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ കേസ്. അവതാരകൻ അരുൺ കുമാറിനെതിരെയാണ് കേസെടുത്തത്. കലോത്സവ വാർത്താ അവതരണത്തിൽ അവതാരകൻ അരുൺ കുമാർ വേദിയിൽ ഒപ്പന അവതരിപ്പിച്ച പെൺകുട്ടിയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തിലാണ് കേസ്.

സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.

ഒപ്പനയിലെ മണവാട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കമ്മീഷൻ കേസ് എടുത്തത്.വിഷയത്തിൽ ചാനലിനോട് വിശദീകരണം തേടി. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.


Similar Posts