< Back
Kerala

Kerala
ഓട്ടോമാറ്റിക്ക് ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടി മരിച്ച സംഭവം; മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
|21 Jun 2024 7:09 AM IST
ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ ഇന്നലെയാണ് മരിച്ചത്
മലപ്പുറം: തിരൂർ വൈലത്തൂരിൽ ഓട്ടോമാറ്റിക്ക് ഗേറ്റിനുള്ളിൽ കുടുങ്ങി മരിച്ച ഒമ്പതുകാരന്‍റെ മൃതദേഹം കാണാനെത്തിയ കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടിൽ സ്വദേശി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ ആണ് ഇന്നലെ മരിച്ചത്. അയൽപക്കത്തെ വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നു അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ആലിൻ ചുവട് എം.ഇ.ടി സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സിനാൻ.