< Back
Kerala
വയനാട്ടുകാര് കഷ്ടപ്പെടുന്നത് കണ്ട് എനിക്ക് സങ്കടമായി അതോണ്ടാ കുടുക്ക പൊട്ടിച്ചത്; കുടുക്കപ്പൊട്ടിച്ച് 4ാം ക്ലാസ്സുകാരൻ നൽകിയത് 10,333രൂപ
Kerala

''വയനാട്ടുകാര് കഷ്ടപ്പെടുന്നത് കണ്ട് എനിക്ക് സങ്കടമായി അതോണ്ടാ കുടുക്ക പൊട്ടിച്ചത്'; കുടുക്കപ്പൊട്ടിച്ച് 4ാം ക്ലാസ്സുകാരൻ നൽകിയത് 10,333രൂപ

Web Desk
|
2 Aug 2024 12:28 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കിടയിൽ എല്ലാവർക്കും മാതൃകയാവുകയാണ് ഈ കൊച്ചു മിടുക്കര്‍

തൃശ്ശൂർ: വയനാട് ഉരുൾപൊട്ടൽദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തങ്ങളാകും വിധം കൈത്താങ്ങുകയാണ് മലയാളികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന രീതിയിൽ സംഭാവന ചെയ്തവരും ഏറെയാണ്. സിനിമാതാരങ്ങളും വ്യവസായികളും മാത്രമല്ല, കൊച്ചുകുട്ടികൾ മുതൽ അവരുടെ കുഞ്ഞുസമ്പാദ്യവും വയനാട്ടിലെ ദുരന്തഭൂമിയിലെ മനുഷ്യർക്കായി മാറ്റിവെക്കുകയാണ്.

വലപ്പാട് ആർ.സി.എൽ.പി സ്‌കൂളിലെ നാലാംക്ലാസ്സുകാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് നൽകിയത് 10333രൂപയാണ്. നാലുവർഷത്തോളമായി കിട്ടുന്ന കാശ് കുടുക്കയിലിട്ട് സൂക്ഷിച്ച പണമാണ് വലപ്പാട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ ഐദാൻ മുഹമദ് വലപ്പാട് പഞ്ചായത്ത് അധികൃതരെ ഏൽപ്പിച്ചത്.

രണ്ടുവർഷമായി കുടുക്കയിൽ സൂക്ഷിച്ച പണം വയനാട് ദുരിതബാധിതർക്കായി നൽകിയിരിക്കുകയാണ് ഒന്നാം ക്ലാസുകാരനായ അർണവ്.തൃശൂർ ജില്ലാകലക്ടർക്കാണ് ഒന്നാം ക്ലാസുകാരൻ തന്റെ സമ്പാദ്യക്കുടുക്ക കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കിടയിൽ എല്ലാവർക്കും മാതൃകയാവുകയാണ് ഈ കൊച്ചു മിടുക്കൻ..


Similar Posts