< Back
Kerala
ഫുട്‌ബോൾ മത്സരം കഴിഞ്ഞ് കുളിക്കാനിറങ്ങിയ കുട്ടികൾ അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചു
Kerala

ഫുട്‌ബോൾ മത്സരം കഴിഞ്ഞ് കുളിക്കാനിറങ്ങിയ കുട്ടികൾ അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചു

Web Desk
|
28 May 2023 3:51 PM IST

അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ​ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

ഫുട്ബോൾ കളി കഴി​ഞ്ഞെത്തിയ ഏഴംഗസംഘമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. പുഴയിലേക്കിറങ്ങിയതോടെ ഒരു കുട്ടി ഒഴുക്കിൽ പെട്ടു. അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അടുത്തകുട്ടിയും അപകടത്തിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടർന്നു. ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ സ്കൂബ ടീമാണ് രണ്ടുകുട്ടികളെയും മുങ്ങിയെടുത്തത്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Similar Posts