< Back
Kerala

Kerala
'കെ-റെയിൽ സമരമുഖത്ത് കുട്ടികളെ കവചമാക്കുന്നു'; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
|18 March 2022 10:19 PM IST
അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്ക് നിർദേശം
കെ-റെയിൽ പ്രതിഷേധങ്ങളുടെ മുൻനിരയിൽ കുട്ടികളെ അണിനിരത്തുന്നതിനെതിരെ ബാലാവകാശ കമ്മീഷൻ. സംഘർഷസാധ്യതയുള്ള സമരങ്ങളിൽ കുട്ടികളെ കവചമാക്കുന്നുവെന്ന് ആരോപിച്ച് കമ്മീഷൻ കേസെടുത്തു. പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്മീഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
കെ-റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളിൽ കുട്ടികളെ കൂട്ടി സാധനങ്ങൾ വിൽക്കുമ്പോൾ അപകടത്തിൽപെടുന്നതു സംബന്ധിച്ചും കമ്മീഷനു ലഭിച്ച പരാതിയിലാണ് ചെയർപേഴ്‌സൻ കെ.വി മനോജ്കുമാർ കേസെടുത്തതെന്ന് വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു. ഇതേക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.