< Back
Kerala
chinnu pappus friend sandesh found dead
Kerala

ജീവനൊടുക്കിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ സുഹൃത്ത് മരിച്ച നിലയില്‍

Web Desk
|
15 Feb 2026 3:52 PM IST

കൂഡ്ലു മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്

കാസര്‍കോട്: കഴിഞ്ഞയാഴ്ച ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് സന്ദേശിനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്ലു മന്നിപ്പാടിയിലെ വീട്ടില്‍ ഉച്ചക്ക് 2.30 ഓടെയാണ് സന്ദേശിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഫെബ്രുവരി ഒന്‍പതിനാണ് ആദൂര്‍ ആലന്തടുക്ക സ്വദേശിനിയായ ചിന്നു പാപ്പു എന്ന രേഷ്മയെ (25) കൂഡ്ലു, ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുഹൃത്ത് സന്ദേശിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)


Similar Posts