< Back
Kerala

Kerala
കോഴിക്കോട് ജില്ലയിൽ 37 വയസ്സുകാരന് കോളറ
|9 Dec 2021 4:45 PM IST
കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം ചെന്നൈയിൽ നിന്ന് വന്നത്
കോഴിക്കോട് ജില്ലയിൽ 37 വയസ്സുകാരന് കോളറ റിപ്പോർട്ട് ചെയ്തു. അസുഖം ബാധിച്ചയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം ചെന്നൈയിൽ നിന്ന് വന്നത്. തുടർന്ന് അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോളറ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുമാസമായി വയറിളക്ക രോഗങ്ങളുണ്ട്. എന്നാൽ ഇപ്പോൾ അസുഖം ബാധിച്ചത് നാട്ടിൽ നിന്നാകില്ലെന്നാണ് അധികൃതർ കരുതുന്നത്.