< Back
Kerala
ഒരു ദിവസം രണ്ടു പരീക്ഷകൾ; ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിൾ അശാസ്ത്രീയമെന്ന് അധ്യാപകർ
Kerala

ഒരു ദിവസം രണ്ടു പരീക്ഷകൾ; ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിൾ അശാസ്ത്രീയമെന്ന് അധ്യാപകർ

Web Desk
|
21 Nov 2025 9:24 AM IST

തൊട്ടടുത്ത ദിവസങ്ങളിൽ പരീക്ഷ നടത്തുന്നതും വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കുമെന്നാണ് അധ്യാപകരുടെ ആശങ്ക

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിൾ അശാസ്ത്രീയമെന്ന് അധ്യാപകർ. തൊട്ടടുത്ത ദിവസങ്ങളിൽ പരീക്ഷ നടത്തുന്നതും ഒരു ദിവസം രണ്ടു പരീക്ഷകൾ തീരുമാനിച്ചതും വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കുമെന്നാണ് അധ്യാപകരുടെ ആശങ്ക.

തദ്ദേശ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകൾ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിൾ പുറത്തിറക്കിയത്. ഇത് വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദമുണ്ടാക്കുമെന്നാണ് അധ്യാപകർ പറയുന്നു.

വിദ്യാർത്ഥികളുടെ സമ്മർദം കുറയ്ക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം

Similar Posts