< Back
Kerala
ക്രിസ്മസ് ട്രീ നിർമിച്ചത് ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകള്‍ ഉപയോഗിച്ച്; വിവാദമായി ഗുരുവായൂര്‍ നഗരസഭയുടെ ക്രിസ്മസ് ട്രീ
Kerala

ക്രിസ്മസ് ട്രീ നിർമിച്ചത് ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകള്‍ ഉപയോഗിച്ച്; വിവാദമായി ഗുരുവായൂര്‍ നഗരസഭയുടെ ക്രിസ്മസ് ട്രീ

Web Desk
|
21 Dec 2025 7:46 PM IST

ഗുരുവായൂര്‍ നഗരസഭ നിര്‍മിച്ച ഗാന്ധി പ്രതിമയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിസ്മസ് ട്രീ വിവാദം

തൃശൂര്‍: ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ക്രിസ്മസ് ട്രീക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്. ഗുരുവായൂര്‍ കിഴക്കേ നടയിലെ എകെജി സ്മാരക കവാടത്തിലാണ് നഗരസഭ ക്രിസ്മസ് ട്രീ നിര്‍മിച്ചത്. സംഭവത്തില്‍ യുഡിഎഫ് കണ്‍വീനര്‍മാര്‍ നഗരസഭ സെക്രട്ടറിയെ കണ്ട് പ്രതിഷേധമറിയിച്ചു. മദ്യക്കുപ്പികള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിക്കുന്ന ക്രിസ്മസ് ട്രീ തെറ്റായ സന്ദേശമാണ് പകര്‍ന്നുനല്‍കുന്നതെന്നാണ് യുഡിഎഫിന്റെ പരാതി. ന്യായീകരിക്കാനാവാത്ത പ്രവര്‍ത്തിയാണ് നഗരസഭ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.പി അര്‍ഷിദ് പ്രതികരിച്ചത്.

ഗുരുവായൂര്‍ നഗരസഭ നിര്‍മിച്ച ഗാന്ധി പ്രതിമയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിസ്മസ് ട്രീ വിവാദം.

Similar Posts